BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  CalendarCalendar  FAQFAQ  SearchSearch  UsergroupsUsergroups  RegisterRegister  Log inLog in  

Share | 
 

 Abhishek singvi looses his spokesman post

Go down 
AuthorMessage
arunk0012

arunk0012

Posts : 7
Join date : 2010-10-27
Age : 31
Location : kannur

PostSubject: Abhishek singvi looses his spokesman post   Wed Apr 18, 2012 11:10 pm

ന്യൂദല്‍ഹി: ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ എഐസിസി സെക്രട്ടറിയും രാജ്യസഭാംഗവുമായ മനു അഭിഷേക്‌ സിംഗ്‌വിയുടെ ഭാവി തുലാസില്‍. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഒരു അഭിഭാഷകയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിംഗ്‌വിയെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കി.

നിയമ, നീതികാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മനു സിംഗ്‌വി സ്വന്തം ചേംബറില്‍ ഒരു അഭിഭാഷകയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ക്ക്‌ കിട്ടിയിരുന്നു. ഇത്‌ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെയാണ്‌ സിംഗ്‌വിക്കെതിരെ ഹൈക്കമാന്റ്‌ നടപടി സ്വീകരിച്ചത്‌. ദല്‍ഹി ഹൈക്കോടതിയിലേക്കുള്ള ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെടുത്താമെന്ന്‌ വാഗ്ദാനം നല്‍കിയായിരുന്നത്രെ പീഡനം. ഓഫീസ്‌ മുറിയില്‍ നടന്ന പീഡനം സിംഗ്‌വിയുടെ ഡ്രൈവര്‍ മുകേഷ്‌ കുമാര്‍ ലാല്‍ തന്നെയാണ്‌ ഒളിക്യാമറയില്‍ പകര്‍ത്തിയതെന്ന്‌ പറയപ്പെടുന്നു.

പീഡനരംഗങ്ങള്‍ പകര്‍ത്തിയ സിഡി പത്രമോഫീസുകളിലും ടിവി ചാനലുകളിലും എത്തിയതോടെ സിംഗ്‌വിയുടെ മുന്‍ ജൂനിയറായ അഡ്വ. അഭിമന്യു ഭണ്ഡാരി സിഡിയുടെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട്‌ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മുകേഷ്‌ ലാല്‍, മാധ്യമസ്ഥാപനങ്ങളായ ആജ്തക്ക്‌, ഹെഡ്ലൈന്‍സ്‌ ടുഡേ, ഇന്ത്യാ ടുഡേ ഗ്രൂപ്പ്‌ തുടങ്ങിയവരെ വിവാദ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‌ സ്ഥിരമായി തടയണമെന്നാവശ്യപ്പെട്ടാണ്‌ കഴിഞ്ഞ 13ന്‌ കോടതിയിലെത്തിയത്‌. തുടര്‍ന്ന്‌ സിഡി പുറത്തുവിടുന്നതില്‍നിന്ന്‌ മാധ്യമങ്ങളെ താല്‍ക്കാലികമായി വിലക്കിക്കൊണ്ട്‌ ജസ്റ്റിസ്‌ രേവാ ഖേത്രപാല്‍ ഉത്തരവിട്ടതോടെയാണ്‌ സംഭവം പുറംലോകമറിഞ്ഞത്‌.

പീഡനവാര്‍ത്ത പുറത്തായതോടെ സിംഗ്‌വിക്കെതിരെ പേരിനെങ്കിലും നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ നിര്‍ബന്ധിതമാവുകയായിരുന്നു. ഇത്‌ രണ്ടാംതവണയാണ്‌ മനു സിംഗ്‌വിയെ പാര്‍ട്ടി വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കുന്നത്‌. നേരത്തെ ലോട്ടറി മാഫിയക്കുവേണ്ടി കേരളാ ഹൈക്കോടതിയില്‍ ഹാജരായ സിംഗ്‌വിക്കെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയിരുന്നു. ഈ സംഭവം കോണ്‍ഗ്രസ്‌ നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.

ഏതാനും നാള്‍ മുമ്പ്‌ അരയ്ക്ക്‌ താഴെ വസ്ത്രമില്ലാതെ ഇരുന്ന്‌ ടിവി ചാനല്‍ ചര്‍ച്ചയില്‍ സിംഗ്‌വി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വനിതാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ചര്‍ച്ചകളില്‍പ്പോലും സഭ്യേതര വേഷത്തിലെത്തുന്ന സിംഗ്‌വിയുടെ നടപടി നേരത്തെ വിവാദമായിട്ടുണ്ട്‌. പിന്നീട്‌ എന്‍ഡോസള്‍ഫാന്‍ പ്രശ്നം രൂക്ഷമായിരിക്കെ, അതിന്റെ ഉടമകള്‍ക്കുവേണ്ടി കോടതിയിലെത്തിയും സിംഗ്‌വി വിവാദമുണ്ടാക്കി.

ഇതിനിടെ, കുറഞ്ഞ ശമ്പളം നല്‍കുന്നതിലും തന്റെ ഭാര്യയെ സിംഗ്‌വിയുടെ വീട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതിലും പ്രതിഷേധിച്ചാണ്‌ താന്‍ സിഡി പ്രചരിപ്പിച്ചതെന്ന്‌ ഡ്രൈവര്‍ മുകേഷ്‌ ലാല്‍ പറഞ്ഞു. സിഡി കൃത്രിമമാണെന്ന്‌ ഇന്നലെ ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയിലും ഇയാള്‍ പറഞ്ഞിട്ടുണ്ട്‌.

Back to top Go down
View user profile
 
Abhishek singvi looses his spokesman post
Back to top 
Page 1 of 1
 Similar topics
-
» Putting an image in your post
» Why it's NOT a crime to post an offensive message on Twitter: DPP backs free speech and clears Tom Daley 'troll'
» Who voted on my post
» Can't post a topic.
» First Post!

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: