BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 അഞ്ചാംമന്ത്രി അഥവാ ലീഗിന്റെ ദുഷ്ടലാക്ക്‌

Go down 
AuthorMessage
arunk0012

arunk0012


Posts : 7
Join date : 2010-10-27
Age : 36
Location : kannur

അഞ്ചാംമന്ത്രി അഥവാ ലീഗിന്റെ ദുഷ്ടലാക്ക്‌ Empty
PostSubject: അഞ്ചാംമന്ത്രി അഥവാ ലീഗിന്റെ ദുഷ്ടലാക്ക്‌   അഞ്ചാംമന്ത്രി അഥവാ ലീഗിന്റെ ദുഷ്ടലാക്ക്‌ Icon_minitimeWed Apr 18, 2012 11:16 pm

കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ഏറ്റവും ദൗര്‍ഭാഗ്യകരമായ വിവാദം രാഷ്ട്രീയവും മതവുമായിട്ടുള്ള അനാശാസ്യമായ ബന്ധത്തിന്റെ ഫലമാണെങ്കിലും അത്‌ തിരിച്ചറിയാനുള്ള വിവേകം ഒരു രാഷ്ട്രീയ കക്ഷിയും കാണിക്കുന്നില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ കേരള സര്‍ക്കാര്‍ ഒരു മന്ത്രിസ്ഥാനം കൂടി പുതുതായി ഉണ്ടാക്കുകയും തത്ഫലമായി മന്ത്രിമാരുടെ ആകെ എണ്ണം നിയമം അനുവദിച്ചിട്ടുള്ളതില്‍ പരമാവധിയാകുകയും ചെയ്തിരിക്കുന്നു. നൂറ്റിനാല്‍പ്പത്‌ എംഎല്‍എമാര്‍ക്ക്‌ 21 മന്ത്രിമാരും ക്യാബിനറ്റ്‌ പദവിയുള്ള ഒരു ചീഫ്‌ വീപ്പും ഉള്‍പ്പെടെ 22 കാബിനറ്റ്‌ റാങ്കുകാരായി. ശരിക്കുമൊരു ജംബോ കാബിനറ്റ്‌. ഇത്തരം വര്‍ദ്ധനകള്‍ പിന്നീട്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പ്രചോദനമാകുന്നുവെന്നതാണ്‌ മുന്നനുഭവം. അതായത്‌, പേടിപ്പെടുത്തുന്നതരത്തില്‍ സാമ്പത്തിക രോഗം ബാധിച്ചിരിക്കുന്ന കേരളം ഇനിമുതല്‍ ഒരു മന്ത്രിയുടെയും പരിവാരങ്ങളുടെയും അധികചെലവുകൂടി സഹിക്കേണ്ടിവരുമെന്നര്‍ഥം.

ഭരണപരമായ ഏതെങ്കിലും ആവശ്യം പരിഹരിക്കാനല്ല മറിച്ച്‌ ഒരു ഘടകകക്ഷിയുടെ ഉള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ്‌ അഞ്ചാം മന്ത്രിസ്ഥാനം സൃഷ്ടിച്ചത്‌. ഈ നടപടിക്ക്‌ പിന്നിലെ രാഷ്ട്രീയാവിശുദ്ധിയാണ്‌ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യത്തെ വിവാദത്തിലാഴ്ത്തിയത്‌. മുസ്ലീം ലീഗുള്‍പ്പെടെ ഏതു പാര്‍ട്ടിയുടെയും രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പ്രശ്നങ്ങള്‍ മറികടക്കാന്‍ വേണ്ടി സംസ്ഥാന ഖജനാവ്‌ തുറന്നിട്ടു കൊടുക്കാനുള്ള തീരുമാനമാണ്‌ ഇവിടെ വിവാദ പ്രശ്നമായിരിക്കുന്നത്‌. വിവേകമില്ലാത്ത ചര്‍ച്ചകള്‍ അതിനെ സാമുദായിക സംഘര്‍ഷത്തിലേക്ക്‌ കൊണ്ടെത്തിക്കുകയും ചെയ്തു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഭാവിയിലുണ്ടാകുന്നതിന്‌ ഇത്‌ വഴി വെക്കും. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഖജനാവ്‌ തുറന്നിടുന്ന സാഹചര്യം പുതിയ പല ദുഷ്പ്രവണതകള്‍ക്കും തുടക്കം കുറിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇത്‌ ജനാധിപത്യത്തിന്റെ ദുരുപയോഗമാണ്‌.

ഈ പശ്ചാത്തലത്തില്‍ വേണം ഈ പ്രശ്നത്തെ കാണേണ്ടത്‌. അഞ്ചാം മന്ത്രിയെന്ന അവകാശ വാദത്തിനാധാരമായി മുസ്ലീംലീഗ്‌ ചൂണ്ടിക്കാട്ടിയത്‌, അവര്‍ക്ക്‌ ഇരുപത്‌ എംഎല്‍എമാരുണ്ടെന്ന കണക്കാണ്‌. പ്രത്യക്ഷത്തില്‍ ജനാധിപത്യപരമെന്നു തോന്നുന്ന ഈ വാദത്തിലടങ്ങിയിരിക്കുന്ന യഥാര്‍ഥ അപകടം ആരും ചര്‍ച്ചയ്ക്കെടുക്കുന്നില്ല.

കഴിഞ്ഞ അസംബ്ലി നിയോജക മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടന്നപ്പോള്‍ കേരളത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മൂന്ന്‌ അസംബ്ലി നിയോജക മണ്ഡലങ്ങള്‍ കൂടുകയും ക്രിസ്ത്യന്‍-ഹിന്ദുമേഖലകളില്‍ മൂന്ന്‌ നിയോജകമണ്ഡലങ്ങള്‍ കുറയുകയും ചെയ്തു. ഇതിന്‌ കാരണമെന്താണെന്ന ചോദ്യം ഒഴിവാക്കുകയാണ്‌ ഇവിടത്തെ ഇടതു-വലതു പാര്‍ട്ടികളെല്ലാം ചെയ്തത്‌. മണ്ഡലങ്ങള്‍ കൂടുകയോ കുറയുകയോ ചെയ്തത്‌ ഭൂവിസ്തൃതിയില്‍ എന്തെങ്കിലും വലിപ്പച്ചെറുപ്പം സംഭവിച്ചതുകൊണ്ടല്ലെന്നും വടക്കന്‍ കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങള്‍ മതത്തിന്റെ മറവില്‍ കൂടുംബാസൂത്രണത്തെ അട്ടിമറിച്ചതാണ്‌ ആ പ്രദേശങ്ങളില്‍ മാത്രം ജനസംഖ്യയും തദ്വാരാ മണ്ഡലങ്ങളും കൂടാന്‍ കാരണമെന്നും എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇക്കാര്യം മിണ്ടുന്നതു തന്നെ മതേതരത്വത്തിന്‌ വിരുദ്ധമാണ്‌ എന്ന ധാരണ പരത്തുകയാണ്‌ എല്ലാവരും ചെയ്തത്‌. എന്നാല്‍, മതത്തിന്റെ മറവില്‍ ദേശീയ നയത്തെ മറികടക്കാനും ജനസംഖ്യാനുപാതികമായി അവകാശം ചോദിക്കാനും കഴിയുന്നുവെന്നതാണ്‌ ഇതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയം.

ജനാധിപത്യത്തിന്റെ അടിസ്ഥാനം ജനസംഖ്യതന്നെയാണല്ലോ. ഈ ജനസംഖ്യ വര്‍ധനയ്ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ കോടിക്കണക്ക്‌ തുക ചെലവഴിച്ചുകൊണ്ടിരിക്കേ തന്നെ, തങ്ങളുടെ മതവിശ്വാസമനുസരിച്ച്‌ ജനസംഖ്യ നിയന്ത്രണം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന സമീപനം സ്വീകരിക്കാന്‍ ഒരു വിഭാഗത്തിന്‌ കഴിഞ്ഞതെങ്ങനെ ? ഒരു മതവിഭാഗം അനിയന്ത്രിതമായി സന്തദ്യുത്പാദനം തുടരുകയും മറ്റുള്ളവരെല്ലാം കുടുംബാസൂത്രണം അംഗീകരിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ്‌ മുസ്ലീം മേഖലയില്‍ മണ്ഡലങ്ങള്‍ കൂടിയത്‌. ഇത്‌ ചര്‍ച്ച ചെയ്യുന്നത്‌ വര്‍ഗീയതയല്ല, ജനാധിപത്യത്തിന്റെ നിലനില്‍പിന്റെ പ്രശ്നമാണെന്ന്‌ എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്‌.

കുടുംബാസൂത്രണവും അത്തരം ജനസംഖ്യാപരമായ ദേശീയനയങ്ങളും ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ താത്പര്യത്തിന്‌ വഴങ്ങി അവര്‍ക്ക്‌ ബാധകമല്ലെന്നും മറ്റുള്ളവര്‍ക്കെല്ലാം ബാധകമാണെന്നുമുള്ള സമീപനം എന്തുകൊണ്ടാണ്‌ ഒരു ജനാധിപത്യരാജ്യത്ത്‌ സ്വീകരിക്കപ്പെട്ടത്‌ ? വ്യക്തിയുടെ സ്വകാര്യ വിശ്വാസമായിരിക്കേണ്ട മതവും അധികാരത്തിന്റെ കലയായ രാഷ്ട്രീയവും തമ്മില്‍ കൂട്ടികുഴച്ചതെന്തിന്‌? ജനാധിപത്യത്തില്‍ തലയെണ്ണി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമ്പോള്‍, സ്വാഭാവികമായും രാഷ്ട്രീയവും മതവും തമ്മിലുള്ള കൂട്ടിക്കുഴയ്ക്കലിന്റെ ഗുണം മുസ്ലീം ലീഗ്‌ ആവശ്യപ്പെടുകയാണ്‌. ജനാധിപത്യത്തില്‍ മതാധിഷ്ഠിത രാഷ്ട്രീയം വര്‍ഗീയവാദം തന്നെയാണെന്ന്‌ മുസ്ലീം ലീഗ്‌ കേരളീയരെ ബോധ്യപ്പെടുത്തുമ്പോഴെങ്കിലും മതവും രാഷ്ട്രീയവും തമ്മിലുള്ള ഈ അപകടകരമായ ബാന്ധവം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്‌.

Back to top Go down
 
അഞ്ചാംമന്ത്രി അഥവാ ലീഗിന്റെ ദുഷ്ടലാക്ക്‌
Back to top 
Page 1 of 1
 Similar topics
-
» അഞ്ചാംമന്ത്രി അഥവാ ലീഗിന്റെ ദുഷ്ടലാക്ക്‌

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: