BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്തെന്നാരോപിച്ച്‌ വിവാദം കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമം ...

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്തെന്നാരോപിച്ച്‌ വിവാദം കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമം ... Empty
PostSubject: ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്തെന്നാരോപിച്ച്‌ വിവാദം കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമം ...   ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്തെന്നാരോപിച്ച്‌ വിവാദം കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമം ... Icon_minitimeMon Nov 05, 2012 1:30 pm

ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്തെന്നാരോപിച്ച്‌ വിവാദം കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമം ... 60758_490123511008516_392975522_n

ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്തെന്നാരോപിച്ച്‌ വിവാദം കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമം ...

ഒരു പരിപാടിക്കിടെ സംസാരിക്കവെ നിതിന്‍ ഗഡ്കരി പറഞ്ഞത്‌ ഇപ്രകാരമാണ്‌. " സ്വാമി വിവേകാനന്ദണ്റ്റെയും ദാവൂദ്‌ ഇബ്രാഹിമിണ്റ്റെയും ഐ.ക്യൂ. (Intelligence Quotient) ശാസ്ത്രത്തിണ്റ്റെ ഭാഷയില്‍ നോക്കിയാല്‍ സമാനമാണ്‌. എന്നാല്‍ ഒരു വ്യക്തി തണ്റ്റെ ഉയര്‍ന്ന ഐ.ക്യൂ കുറ്റകൃത്യങ്ങളുടെ ലോകത്ത്‌ ഉപയോഗിച്ചു അവിടെ ചക്രവര്‍ത്തിയായി. എന്നാല്‍ മറ്റേ വ്യക്തി തണ്റ്റെ ഉയര്‍ന്ന ഐ.ക്യൂ ഉപയോഗിച്ചത്‌ തണ്റ്റെ സമാജത്തിനും രാഷ്ട്രത്തിനും ദൈവശാസ്ത്രത്തിനും വേണ്ടിയാണ്‌. ആ വ്യക്തിയാണ്‌ സ്വാമി വിവേകാനന്ദന്‍. ഒരു വ്യക്തി തണ്റ്റെ ഉയര്‍ന്ന ബുദ്ധിശക്തി എപ്രകാരമാണോ ഉപയോഗിക്കുന്നത്‌ എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ വിലയിരുത്തപ്പെടുന്നത്‌ "

നിതിന്‍ ഗഡ്കരിയുടെ പ്രസംഗം (ഹിന്ദി) കേട്ട്‌ കഴിഞ്ഞാല്‍ ആര്‍ക്കും വ്യക്തമായി മനസ്സിലാകും സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും അല്ല അവരുടെ ഐ.ക്യു.വിനെയാണ്‌ തുലനം ചെയ്തതെന്ന്‌. സ്വാമി വിവേകാനന്ദണ്റ്റെ 150)ം ജയന്തി രാഷ്ട്രമെങ്ങും സമുചിതമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ്സ്‌ സര്‍ക്കാ ര്‍ തയ്യാറല്ലെന്നു മാത്രമല്ല 1985-ല്‍ ദേശീയ യുവദിനമായി ജനുവരി 12-നെ തിരഞ്ഞെടുക്കാന്‍ കാരണം അത്‌ സ്വാമി വിവേകാനന്ദണ്റ്റെ ജന്‍മദിനമായതിനാലാണെന്ന വസ്തുത മറച്ചു പിടിക്കാനും ശ്രമിക്കുന്നു. കോണ്‍ഗ്രസ്സ്‌ സര്‍ക്കാരുകള്‍ ജനുവരി 12-നു കേവലം യുവാക്കള്‍ക്കുള്ള പരിപാടികള്‍ സംഘടിപ്പിക്കാറാണ്‌ പതിവ്‌. ആ ദിനത്തില്‍ സ്വാമി വിവേകാനന്ദനു ആദരവ്‌ പ്രകടിപ്പിക്കാന്‍ പോലും കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരടക്കം പല സര്‍ക്കാരുകളും തയ്യാറാകുന്നില്ല. ഭാരതത്തിനു സ്വാതന്ത്രം നേടിത്തരാന്‍ പരിശ്രമിച്ചവരില്‍ അഗ്രേസരാണു സ്വാമി വിവേകാനന്ദന്‍ എന്ന സത്യവും സര്‍ക്കാരും ചരിത്ര പണ്ഡിതന്‍മാരും ജനങ്ങളില്‍ നിന്നും മറച്ച്‌ പിടിക്കുന്നു.

സ്വാമി വിവേകാനന്ദണ്റ്റെ 150)ം ജയന്തി സമുചിതമായി ആഘോഷിക്കുവാനും വിവേകാനന്ദ സാഹിത്യം പ്രചരിപ്പിക്കാനും അദ്ദേഹത്തിണ്റ്റെ ആദര്‍ശങ്ങളും രാഷ്ട്രത്തെ കുറിച്ചുള്ള സ്വപ്നങ്ങളും ആശയങ്ങളും ഒക്കെ ജനങ്ങളില്‍ എത്തിക്കാനും രാഷ്ട്രീയ സ്വയംസേവക സംഘവും അതിണ്റ്റെ അനുബന്ധ പ്രസ്ഥാനങ്ങളും കന്യാകുമാരി വിവേകാനന്ദ കേന്ദ്രവുമൊക്കെ അതിണ്റ്റെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കുമ്പോള്‍ ആരുമറിയാതെ കുറച്ചാളുകളേ തട്ടിക്കൂട്ടി വിവേകാനന്ദ ജയന്തി ആഘോഷിക്കാനാണ്‌ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ്‌ ശ്രമിക്കുന്നത്‌. ഇത്തരം ഒരു പാര്‍ട്ടിക്ക്‌ ഗഡ്കരിയുടെ ഈ പരാമര്‍ശത്തെ എതിര്‍ത്ത്‌ രംഗത്തു വരാനുള്ള എന്ത്‌ ധാര്‍മ്മികമായ അര്‍ഹതയാണുള്ളത്‌? ന്യൂനപക്ഷങ്ങളെ ഭയന്ന് വിവേകാനന്ദനെന്ന പേരുച്ചരിക്കാന്‍ പോലും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഭയക്കുമ്പോള്‍ നരേന്ദ്രമോഡിയും നിതിന്‍ ഗഡ്കരിയുമൊക്കെ സ്വാമി വിവേകാനന്ദണ്റ്റെ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി അവരെ കരിവാരിതേക്കാനാണ്‌ കോണ്‍ഗ്രസ്സ്‌ ഈ വിവാദം ഉയര്‍ത്തുന്നത്‌ എന്നത്‌ പകല്‍ പോലെ വ്യക്തം.

അദ്ദേഹത്തിണ്റ്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗം (Video) ഈ പോസ്റ്റിണ്റ്റെ കൂടെ ചേര്‍ക്കുന്നു.

http://indiatoday.intoday.in/video/gadkari-compares-iq-of-vivekananda-with-dawood-ibrahim/1/227706.html
Back to top Go down
http://bjpkerala.friendhood.net
 
ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്തെന്നാരോപിച്ച്‌ വിവാദം കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമം ...
Back to top 
Page 1 of 1
 Similar topics
-
»  ബിജെപിക്ക്‌ കൂടുതല്‍ കരുത്ത്‌ പകരുന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നതെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി
» കോണ്‍ഗ്രസിലെ മതരാഷ്ട്രീയം

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: