BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 V. Muraleedharan to Mathrubhumi

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

V. Muraleedharan to Mathrubhumi Empty
PostSubject: V. Muraleedharan to Mathrubhumi   V. Muraleedharan to Mathrubhumi Icon_minitimeTue Mar 15, 2011 10:59 pm

സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയ ജീവിതം തുടങ്ങിയ വി. മുരളീധരന്‍ ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്‍റായതിനു ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാതിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു.
? സ്ഥാനാര്‍ഥി പ്രഖ്യാപനം ഏതുഘട്ടത്തിലാണ് ?
* ആദ്യ ഘട്ടമായി 40 പേരെ പ്രഖ്യാപിച്ചു. രണ്ടാം ഘട്ടത്തില്‍ 75 . എല്‍.ഡി.എഫ്, യു.ഡി.എഫ്. മുന്നണികളുടെ പട്ടിക കൂടി പുറത്തുവരുമ്പോള്‍ രംഗത്തിറക്കുവാന്‍ പാകത്തിന് അടുത്ത പട്ടിക തയ്യാറാക്കുന്നുണ്ട്.
? എന്താണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത ?
* 140 മണ്ഡലങ്ങളിലും ബി.ജെ.പി.യുടെ സാന്നിധ്യമുണ്ടാകും. ബൂത്തിന് അകത്തും പുറത്തും ബി.ജെ.പി. പ്രവര്‍ത്തകരുണ്ടാകും. മുമ്പ് ബൂത്തിനുള്ളില്‍ ബ.ജെ.പി.യുടെ പ്രവര്‍ത്തകനുണ്ടാവും. പുറത്ത് ആരും ഉണ്ടാവില്ല. സ്വാഭാവികമായും ബി.ജെ.പി. രംഗത്തില്ലേ എന്ന സംശയം ഉയരും. ഇത്തവണ ബൂത്തിനകത്ത് ആളില്ലെങ്കിലും പുറത്തുണ്ടാവും.
? ഇങ്ങനെയൊരു തീരുമാനത്തിന് എന്താണ് കാരണം ?
* ബൂത്തിന് പുറത്ത് ആളില്ലാതെ വരുമ്പോഴാണ് ഏറ്റവും അപമാനകരമായ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരിക. വോട്ടു മറിച്ചുവെന്ന പഴിയില്ലാതാക്കുകയാണ് ഏറ്റവും വലിയ ദൗത്യം. ആ ആക്ഷേപം കഴുകിക്കളയണം. ഈ പഴി ആര്‍.എസ്.എസ്സിനെയും ബാധിക്കുന്നു.
? കോണ്‍ഗ്രസ്സുമായി രഹസ്യധാരണയെന്നൊക്കെ ആക്ഷേപം പതിവാണല്ലോ ?
* കോണ്‍ഗ്രസ്സിന്റെ ഒരു നേതാവുമായിട്ട്, അനൗപചാരികമായിപ്പോലും സംസാരിച്ചിട്ടില്ല.
? ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ശക്തമായി നേരിടുമെന്ന ബി.ജെ.പി.യുടെ പ്രഖ്യാപനം സി.പി.എമ്മിനെ സഹായിക്കുമെന്ന് ആക്ഷേപമുണ്ടല്ലോ.
=അതു ശരിയല്ല. സി.പി.എം. വിരുദ്ധ വികാരമുള്ളവര്‍ ബി.ജെ.പി.ക്ക് വോട്ടുചെയ്യണം. കോണ്‍ഗ്രസ്സിനേക്കാള്‍ സി.പി.എമ്മിനെ എതിര്‍ക്കാന്‍ ബി.ജെ.പി.ക്ക് മാത്രമേ കഴിയുകയുള്ളൂ. ആശയപരമായും സി.പി.എമ്മിനെ അതിശക്തമായി നേരിടുന്നത് ബി.ജെ.പി.യാണെന്ന് മറക്കരുത്. മാത്രമല്ല കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും ഒന്നിച്ചു ഭരിച്ച കാലം ഓര്‍മയുണ്ടല്ലോ. അതുകൊണ്ട് സി.പി.എമ്മിനെ. തോല്പിക്കാന്‍ ബി.ജെ.പി.ക്ക് വോട്ടുചെയ്യുകയാണ് വേണ്ടത്.
?ബി.ജെ.പി.യിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പലപ്പോഴും ഒരു തടസ്സമാകാറുണ്ട്.
=ഇപ്പോള്‍ എല്ലാവരെയും ഒന്നിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കിയിട്ടുണ്ട്.
?ഇത്തവണ കേന്ദ്ര നേതൃത്വം വലിയ താത്പര്യം കാണിക്കുന്നുണ്ടല്ലോ?
=മുന്‍ കാലങ്ങളില്‍ കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന് പ്രത്യേക ശ്രദ്ധയോ താത്പര്യമോ ഇല്ലായിരുന്നു. എന്നാല്‍ സംഘടന വളരണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടണം എന്ന നിര്‍ദേശം വന്നു. രാഷ്ട്രീയാധികാരത്തിനു വേണ്ടി മുതിര്‍ന്ന നേതാക്കന്മാര്‍ മത്സരിക്കുന്നത് അതിനാലാണ്. നേതാവും വളരുക, പാര്‍ട്ടിയും വളരുക ഇതാണ് ലക്ഷ്യം. എല്ലാ നേതാക്കള്‍ക്കും ഓരോ മണ്ഡലം വേണം. ഓരോ തവണയും മണ്ഡലം മാറുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പോരാട്ടമായിരിക്കും ഇനി.
?മുന്‍കാലങ്ങളിലെന്നപോലെ അക്കൗണ്ട് തുറക്കുമെന്ന പ്രഖ്യാപനം സംസ്ഥാന നേതൃത്വം നടത്തിയിട്ടില്ല.
=ഭാവിയെക്കുറിച്ച് ഒരു പ്രവചനവും നടത്താത്തയാളാണ് ഞാന്‍. കേരളത്തിന്റെ ചുമതലയുള്ള ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് പറഞ്ഞതുപോലെ നിയമസഭയില്‍ ബി.ജെ.പി.ക്ക് ഫലപ്രദമായ സാന്നിധ്യം വേണം എന്ന് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. കേരള രക്ഷായാത്രയിലും കേരളത്തിലെ നിയമസഭയില്‍ ബി.ജെ.പി.ക്ക് ഫലപ്രദമായ സാന്നിധ്യം ഉണ്ടാവണമെന്നാണ് പറഞ്ഞിരുന്നത്. അത് ഉണ്ടാവും.

By Mathrubhumi.
Back to top Go down
http://bjpkerala.friendhood.net
 
V. Muraleedharan to Mathrubhumi
Back to top 
Page 1 of 1
 Similar topics
-
» വിക്കിലീക്‌സ് ബി.ജെ.പി.ക്കെതിരെയും [Mathrubhumi Vartha]
» Mathrubhumi's Deliberate Attempt to defame BJP
» Mathrubhumi BJP യെ അപമാന പെടുത്താന്‍ തുന്നിഞ്ഞിറങ്ങി
» Mathrubhumi is more worried about Karnataka BJP than Kerala Janatha Dal
» Pregnent Cow slaughter, Mathrubhumi and Manoram is acting blind

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: