BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 ബി ജെ പി യുടെ റോഡ്‌ ഉപരോധം വന്‍ വിജയം , ജനങ്ങളുടെ സഹകരണത്തിന് നന്ദി

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

ബി ജെ പി യുടെ റോഡ്‌ ഉപരോധം വന്‍ വിജയം , ജനങ്ങളുടെ സഹകരണത്തിന് നന്ദി  Empty
PostSubject: ബി ജെ പി യുടെ റോഡ്‌ ഉപരോധം വന്‍ വിജയം , ജനങ്ങളുടെ സഹകരണത്തിന് നന്ദി    ബി ജെ പി യുടെ റോഡ്‌ ഉപരോധം വന്‍ വിജയം , ജനങ്ങളുടെ സഹകരണത്തിന് നന്ദി  Icon_minitimeWed Nov 09, 2011 10:06 pm


കടപ്പാട് ജന്മഭുമി ഡെയിലി :
കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലനിര്‍ണയിക്കാനുള്ള അവകാശം അടിയന്തരമായി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എണ്ണകമ്പനികളെ സഹായിക്കുന്ന നിലപാടാണ്‌ യുപിഎ സര്‍ക്കാരിനുള്ളത്‌. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെകൊള്ളയടിക്കുമ്പോള്‍ കേരളത്തിലെ എ.കെ.ആന്റണിമൗനം പാലിക്കുകയാണ്‌.

ബിജെപി എറണാകുളം കച്ചേരിപ്പടിയില്‍ നടത്തിയ റോഡ്‌ ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ടി.പി.മുരളീധരന്‍, സി.ജി.രാജഗോപാല്‍, കൗണ്‍സിലര്‍ സുധ ദീലീപ്‌ മണ്ഡലം ജനറള്‍ സെക്രട്ടറി പി.ജി.അനില്‍കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ.രാജന്‍, മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌.ദിലീപ്‌ കുമാര്‍, മണ്ഡലം സെക്രട്ടറിമാരായ യു.ആര്‍.രാജേഷ്‌, അയ്യപ്പന്‍ കാവ്‌ മുരളി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.എസ്‌.ഷൈജു, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി സന്ധ്യ ജയപ്രകാശ്‌, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ അഡ്വ.അനീഷ്‌ ജെയിന്‍, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ കെ.ബി.മുരളി, ചേരാനെല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.ശെല്‍വരാജ്‌ , കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ കെ.ആര്‍.രാജീവ്‌, അജേഷ്‌ ചേരാനെല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃപ്പൂണിത്തുറ: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപരോധ സമരത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ്‌ ഉപരോധിച്ചു.

ഉപരോധം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ വി.ആര്‍.വിജയകുമാര്‍, സംസ്ഥാന നേതാക്കളായ കെ.പി.സുബ്രഹ്മണ്യന്‍, യു.മധുസൂദനന്‍, മഹിളാമോര്‍ച്ച ജില്ലാ നേതാക്കളായ സഹജ ഹരിദാസ്‌, മീനാക്ഷി രാജേന്ദ്രന്‍, വത്സല, അനിത, മണ്ഡലം നേതാക്കളായ കെ.വി.സുനില്‍ കുമാര്‍, കെ.ടി.ബൈജു, സുഭീഷ്‌ തമ്പി, രാജമ്മ സോമന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പി.വി.പ്രേംകുമാര്‍, കൗണ്‍സിലര്‍ ആര്‍.സാബു, മുനി. നേതാക്കളായ സീനാ സുരേഷ്‌, രാജേഷ്‌, സലിന്‍ കുമാര്‍, ടി.ആര്‍.പ്രഭാകരന്‍, പി.എന്‍.അരവിന്ദന്‍, ധനേഷ്‌,രാഹുല്‍,സജിത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കോതമംഗലത്ത്‌ നടന്ന ഉപരോധ സമരം ബിജെപി സംസ്ഥാന സമിതിയംഗം എം.എന്‍.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഃസഹമാക്കുന്ന വിലവര്‍ദ്ധന ഉടന്‍പിന്‍ വലിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.ആര്‍.രഞ്ജിത്‌, ജനറള്‍ സെക്രട്ടറിമാരായ പി.കെ.ബാബു, സന്തോഷ്‌ പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ അനില്‍ ആനന്ദ്‌ അനില്‍ ഞാളുമഠം, എന്‍.രഘു, ടി.എസ്‌.സുനീഷ്‌, സജീവ്‌ മലയന്‍കീഴ്‌ എന്നിവര്‍ ഉപരോധ സമരത്തിന്‌ നേതൃത്വം നല്‍കി.
പട്ടിമറ്റത്ത്‌ നടന്ന ഉപരോധ സമരം ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.രവി ഉദ്ഘാടനം ചെയ്തു. ഉപരോധ സമരത്തിന്‌ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്‌ സുഭാഷ്‌ വലമ്പൂര്‍, മണ്ഡലം സെക്രട്ടറി സി.പി.മനോജ്‌, പി.സി.കൃഷ്ണന്‍, മുരളി കോയിക്കര, അജി വലമ്പൂര്‌, സുരേന്ദ്രന്‍ കുമ്മനോട്‌,പി.പി.മോഹനന്‍, രാമന്‍ പറക്കാട്‌, റിനു പള്ളിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൈപ്പിന്‍: ബിജെപി നായരമ്പലം ടി.സി.ഓഫീസിനു സമീപം നടന്ന ഉപരോധ സമരം ബിജെപി മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍.എം.വിജയന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി വൈപ്പിന്‍ നിയോജകമണ്ഡലം ജന.സെക്രട്ടറി എ.എസ്‌.ബാബു, സെക്രട്ടറി വി.ജി.ബാലകൃഷ്ണന്‍, വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്‌, ബിജെപി സംസ്ഥാന കൗണ്‍സിലര്‍,കെ.കെ.വേലായുധന്‍, പി.എ.പരമേശ്വരന്‍, എ.ഡി.സഞ്ചു, കെ.ആര്‍.മനോരാജ്‌, എ.പി.സുധീഷ്‌, ബിജെപി മണ്ഡലം ഖജാന്‍ജി, സി.കെ.പുരുഷോത്തമന്‍, എ.ബി.ഗോപാലകൃഷ്ണന്‍, എ.ജി.രാജേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റോഡ്‌ ഉപരോധസമരം ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്‌ ഉദ്ഘാടനം ചെയ്തു. ബൈപാസില്‍ നിന്ന്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പ്രകടനമായിട്ടാണ്‌ റോഡ്‌ ഉപരോധിക്കാനെത്തിയത്‌. ബിജെപി മണ്ഡലം പ്രസിഡന്റ്‌ എം.എന്‍.ഗോപി, യുവമോര്‍ച്ച സംസ്ഥാന സമിതിഅംഗം ബാബു കരിയാട്‌ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ജില്ല വൈസ്‌ പ്രസിഡന്റ്‌ എം.കെ.സദാശിവന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി.ഹരിദാസ്‌, കെ.ആര്‍.രാജശേഖരന്‍, കെ.എ.സെന്തില്‍കുമാര്‍, പി.ആര്‍.രഘു, ടി.എസ്‌.സജി, ഇ.സി.സന്തോഷ്കുമാര്‍ എന്നിവര്‍ ഉപരോധസമരത്തിന്‌ നേതൃത്വം നല്‍കി. റോഡ്‌ ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ നീക്കി.

പറവൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു. പഴയ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ നിന്നും പ്രകടനമായെത്തിയ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ ആലുവ പറവൂര്‍ റോഡ്‌ ചേണ്ടമംഗലം ജംഗ്ഷനില്‍ വഴിതടയല്‍ സമരം നടത്തി. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ഇ.എസ്‌.പുരുഷോത്തമന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. എം.എന്‍.ബാലചന്ദ്രന്‍, വി.എസ്‌.അജി, സോമന്‍ ആലപ്പാട്ട്‌ മഹിള മോര്‍ച്ച പ്രസിഡന്റ്‌ സിജി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളുരുത്തിയില്‍ ബിജെപി കൊച്ചിനിയോജകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്നും പ്രകടനമായാണ്‌ പ്രവര്‍ത്തകര്‍ എത്തിയത്‌. ഉപരോധ സമരം ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ്‌ ശ്യാമള എസ്‌.പ്രഭു ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ എന്‍.എസ്‌.സുമേഷ്‌, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി.ബി.സുജിത്ത്‌, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ എന്‍.എല്‍.ജയിംസ്‌, യുവമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.കെ.രാജേഷ്‌, മഹിളാമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി വിമലാരാധാകൃഷ്ണന്‍, എം.ബി.സജീവന്‍, എ.എസ്‌.ബിജു, സി.കെ.തിലകന്‍, പി.ഡി.പ്രവീണ്‍, രതി ബാബു, എ.എ.ജോസി തുടങ്ങിയവര്‍ സമരത്തിന്‌ നേതൃത്വം നല്‍കി.

ബിജെപി പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എംസി റോഡും എഎം റോഡും ഉപരോധിച്ച്‌ സമരം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.ജി.പുരുഷോത്തമന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഒ.സി.അശോകന്‍, എസ്‌.ജി.ബാബുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സി.പി.രാധാകൃഷ്ണന്‍, കെ.കെ.വേണുഗോപാല്‍, ആര്‍.ആര്‍.സന്ദീപ്‌, കെ.രമേഷ്കുമാര്‍, പി.എ.സുബ്രഹ്മണ്യന്‍, ഒ.വി.പൗലോസ്‌ തുടങ്ങിയവര്‍ സമരത്തിന്‌ നേതൃത്വം നല്‍കി.

ബിജെപി മുടക്കുഴ, കുവപ്പടി പഞ്ചായത്ത്‌ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ കുറിച്ചിലക്കോട്‌ കവലയില്‍ നടത്തിയ റോഡ്‌ ഉപരോധം സംസ്ഥാന സമിതി അംഗം കെ.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്സി മോര്‍ച്ച ജില്ല വൈസ്‌ പ്രസിഡന്റ്‌ കെ.സി.ശിവന്‍, പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റുമാര്‍, ഷിബുരാജ്‌, മനോജ്‌ കുമാര്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അഭിലാഷ്‌, എം.ജി.സുജിത്‌, അനൂപ്‌, എം.എന്‍.ഹരിദാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

പാലാരിവട്ടം ആലിന്‍ ചുവട്ടില്‍ നടന്ന വഴിതടയല്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍.സജികുമാര്‍ ഉദ്ഘാടനം ചെയ്തു. പെട്രോളിയം വിലവര്‍ദ്ധനവ്‌ പിന്‍വവലിക്കുകയും ക്രൂഡോയിലിന്റെ വിലയിലുള്ള മാറ്റം കണക്കിലെടുത്ത്‌ വിലകുറക്കാനുള്ള നടപടിക്കായി നിര്‍ണയാധികാരം ഒരു വിദഗ്ധ സമിതിയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്‌ ബാബുരാജ്‌ തച്ചേത്ത്‌ അദ്ധ്യക്ഷത വഹിച്ച സമരപരിപാടിയില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സജിനി രവികുമാര്‍ , മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ വെണ്ണല സജീവന്‍ ജഴ്സന്‍ ഇളംകുളം, മണ്ഡലം വൈസ്‌ പ്രസിഡന്റ്‌, എം.സി.അജയകുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി ടി.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി ജില്ലാ സമിതിയംഗം എ.ഗോകുലന്‍, മണ്ഡലം സെക്രട്ടറി സി.സതീശന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി മാടമാക്കന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ എ.യു.സന്തോഷ്‌ കുമാര്‍, യുവമോര്‍ച്ച നേതാക്കളായ സമോദ്‌രാജ്‌, മുകേഷ്‌, ജോജോ, തൃക്കാക്കര മുനിസിപ്പാലിറ്റി പ്രസിഡന്റ്‌ കെ.ആര്‍.ജീവകുമാര്‍, ടി.പി.ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മൂവാറ്റുപുഴ: പെട്രോള്‍ ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ബി ജെ പി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി റോഡ്‌ ഉപരോധിച്ചു. നെഹൃു‍പാര്‍ക്കില്‍ നടന്ന സമരം ദേശീയ സമിതി അംഗം അഡ്വ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി. കെ. കെ. ദിലീപ്‌ കുമാര്‍, നേതാക്കളായ കാവന രമേഷ്‌, റ്റി. ചന്ദ്രന്‍, ജെ. ഹരീഷ്‌, കെ. എന്‍. അജീവ്‌, ബിജുമോന്‍ എസ്‌, ഗിരീഷ്‌ വാളകം എന്നിവര്‍ പ്രസംഗിച്ചു.
Back to top Go down
http://bjpkerala.friendhood.net
 
ബി ജെ പി യുടെ റോഡ്‌ ഉപരോധം വന്‍ വിജയം , ജനങ്ങളുടെ സഹകരണത്തിന് നന്ദി
Back to top 
Page 1 of 1
 Similar topics
-
» നന്ദി കെട്ട വര്‍ഗ്ഗം
» ദല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: ബിജെപിക്ക്‌ വന്‍ വിജയം
» ബി.ജെ.പി മികച്ച വിജയം നേടും - സുഷമ സ്വരാജ്
» ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌
» മാതൃഭൂമി യുടെ വിളയാട്ടങ്ങള്‍

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: