BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

  ബിജെപിക്ക്‌ കൂടുതല്‍ കരുത്ത്‌ പകരുന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നതെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

 ബിജെപിക്ക്‌ കൂടുതല്‍ കരുത്ത്‌ പകരുന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നതെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി Empty
PostSubject: ബിജെപിക്ക്‌ കൂടുതല്‍ കരുത്ത്‌ പകരുന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നതെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി    ബിജെപിക്ക്‌ കൂടുതല്‍ കരുത്ത്‌ പകരുന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നതെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി Icon_minitimeTue Mar 06, 2012 9:01 pm


ന്യൂദല്‍ഹി: ബിജെപിക്ക്‌ കൂടുതല്‍ കരുത്ത്‌ പകരുന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നതെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
പഞ്ചാബ്‌, ഗോവ, ഉത്തരാഖണ്ഡ്‌ എന്നീ മൂന്ന്‌ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരമൊരുങ്ങിയതോടെ പാര്‍ട്ടിയുടെ ഭാവിയും കരുത്തും കൂടുതല്‍ വ്യക്തമായിരിക്കുന്നതായി ബിജെപി ആസ്ഥാനത്ത്‌ നടത്തിയ തിരക്കേറിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിക്കും നാണയപ്പെരുപ്പത്തിനും ഉത്തരവാദികളായ കോണ്‍ഗ്രസിനും യുപിഎ സഖ്യത്തിനും എതിരെയുള്ള വ്യക്തമായ വിധിയെഴുത്താണിത്‌. അമേത്തിയിലും റായ്ബറേലിയിലും 2009ല്‍ വിജയിച്ച മറ്റു പല ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ്‌ പരാജയപ്പെട്ടിരിക്കയാണ്‌. ദേശീയ രംഗത്ത്‌ സമാജ്‌വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും കാര്യമായ പ്രസക്തിയൊന്നുമില്ലെന്നും ഗഡ്കരി പറഞ്ഞു. മായാവതിയെ പുറത്താക്കാനുള്ള മികച്ച അവസരമെന്ന്‌ ജനങ്ങള്‍ കരുതിയതിനെത്തുടര്‍ന്നുണ്ടായ ധ്രുവീകരണമാണ്‌ യുപിയില്‍ എസ്പിക്ക്‌ തുണയായത്‌. ഗോവയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതോടെയാണ്‌ ബിജെപിക്ക്‌ വഴിയൊരുങ്ങിയത്‌. ക്രിസ്ത്യന്‍ ആധിപത്യ മേഖലകളിലെ പല സീറ്റുകളിലും പാര്‍ട്ടി വിജയിച്ചതോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരെന്ന മുദ്ര നീങ്ങിയിരിക്കയാണ്‌. ബിജെപി രംഗത്തിറക്കിയ ആറ്‌ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളും പിന്തുണ നല്‍കിയ ഒരു സ്വതന്ത്ര ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയും വിജയിച്ച കാര്യം പാര്‍ട്ടി അധ്യക്ഷന്‍ എടുത്തുപറഞ്ഞു.
2007നെ അപേക്ഷിച്ച്‌ സീറ്റുകള്‍ കുറഞ്ഞെങ്കിലും അകാലിദള്‍-ബിജെപി സഖ്യത്തില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതോടെ സംസ്ഥാനം പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കയാണ്‌. ഏതെങ്കിലും ഒന്ന്‌ അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയെ മാറിമാറി തെരഞ്ഞെടുക്കുന്ന കീഴ്‌വഴക്കമാണ്‌ പഞ്ചാബില്‍ ഉണ്ടായിരുന്നത്‌.
എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്ന ശേഷവും അധികാരത്തിലെത്തുമെന്ന്‌ അവകാശപ്പെട്ടുകൊണ്ടിരുന്ന കോണ്‍ഗ്രസിന്‌ യുപി ഫലങ്ങള്‍ തീര്‍ച്ചയായും ചുവന്ന സിഗ്നലാണ്‌. അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വ്യക്തിപരമായ അഭിമാന പ്രശ്നമാക്കി മാറ്റിയ രാഹുല്‍ഗാന്ധി പാര്‍ട്ടിക്കുണ്ടാക്കിയ നാശത്തെ കോണ്‍ഗ്രസ്‌ എങ്ങനെ അതിജീവിക്കുമെന്ന്‌ ഗഡ്കരി ആശ്ചര്യപ്പെട്ടു
Back to top Go down
http://bjpkerala.friendhood.net
 
ബിജെപിക്ക്‌ കൂടുതല്‍ കരുത്ത്‌ പകരുന്ന തെരഞ്ഞെടുപ്പ്‌ ഫലങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നതെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി
Back to top 
Page 1 of 1
 Similar topics
-
» ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വാമി വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്തെന്നാരോപിച്ച്‌ വിവാദം കുത്തിപ്പൊക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമം ...
» തെരഞ്ഞെടുപ്പ്‌ കഴിയുംവരെ പി.ശശിയെ ജയിലിലടയ്ക്കണം: ബിജെപി
» ദല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: ബിജെപിക്ക്‌ വന്‍ വിജയം

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: