http://www.janmabhumidaily.com/detailed-story?newsID=133562
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. കേരളത്തില്‍ ഇത് ശക്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭരണവിരുദ്ധവികാരം, കേന്ദ്ര ഭരണത്തോടുള്ള പ്രതിഷേധം, ബി.ജെ.പിയോടുള്ള ആഭിമുഖ്യം എന്നിവയായിരിക്കും വരുന്ന തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുക. കേവലം ഒന്നോ രണ്ടോ സീറ്റ് നേടി അക്കൗണ്ട് തുറക്കുക മാത്രമല്ല ബിജെപി ഇത്തവണ ചെയ്യുക. കേരളത്തില്‍ ഇക്കുറി മികച്ച വിജയം നേടുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കൗണ്ട് ഡൗണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന്റെ സംഘടനാച്ചുമതല കൂടിയുള്ള സുഷമ സ്വരാജ് ഇന്ന് കാട്ടാക്കടയിലും നേമത്തും വനിതാ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും.
ദേശീയ നേതാക്കളായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, നരേന്ദ്ര മോഡി, ഹേമമാലിനി തുടങ്ങിയവരും വരുംദിവസങ്ങളില്‍ കേരളത്തിലെത്തും.