BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 മോഡിയുടെ പര്യടനം തടയാന്‍ ശ്രമമെന്ന് ആക്ഷേപം ( Mathrubhumi Vartha )

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

മോഡിയുടെ പര്യടനം തടയാന്‍ ശ്രമമെന്ന് ആക്ഷേപം ( Mathrubhumi Vartha ) Empty
PostSubject: മോഡിയുടെ പര്യടനം തടയാന്‍ ശ്രമമെന്ന് ആക്ഷേപം ( Mathrubhumi Vartha )   മോഡിയുടെ പര്യടനം തടയാന്‍ ശ്രമമെന്ന് ആക്ഷേപം ( Mathrubhumi Vartha ) Icon_minitimeSun Apr 10, 2011 9:32 pm


കോഴിക്കോട്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കേരളപര്യടനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട്ടേക്ക് വരാന്‍ 5.45- ഓടെ ബാംഗ്ലൂര്‍ വിമാനത്താവളത്തിലെത്തിയ തന്നെ കോഴിക്കോട്ട് ഇറങ്ങാന്‍ അനുമതിയില്ലെന്നുപറഞ്ഞ് ഒരു മണിക്കൂറോളം തടഞ്ഞുവെച്ചെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടശേഷമാണ് അനുമതി കിട്ടിയതെന്ന് സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സാണ് ഇതിനു പിന്നിലെന്ന് മുരളീധരന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചാണ് മോഡിക്ക് അനുമതി നിഷേധിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം സുഷമാസ്വരാജിനും ഇതുപോലെ അനുമതി നിഷേധിച്ചിരുന്നു. ഏഴു മണിക്ക് കോഴിക്കോട്ടു പ്രസംഗിക്കേണ്ടിയിരുന്ന മോഡി ഒമ്പതുമണിക്കാണ് എത്തിയത്.

മോഡി എത്തിയതോടെ തടിച്ചുകൂടിയ ആയിരക്കണക്കിന് ബി.ജെ.പി. പ്രവര്‍ത്തകര്‍ ആവേശത്തിമിര്‍പ്പിലായി. സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കണ്ണാടിക്കൂട്ടില്‍നിന്ന് മൈക്ക് എടുത്തുമാറ്റി പുറത്തുനിന്ന് സംസാരിച്ചപ്പോഴും അണികള്‍ ഇളകിമറിഞ്ഞു. പ്രസംഗശേഷം മോഡിയും പ്രവര്‍ത്തകരും ഒന്നിച്ച് 'ഭാരത് മാതാ കീ ജയ്' വിളിച്ചത് ഏറെനേരം റാലിയില്‍ ആവേശത്തിന്റെ അലയടി തീര്‍ത്തു.

http://www.mathrubhumi.com/story.php?id=178632
Back to top Go down
http://bjpkerala.friendhood.net
 
മോഡിയുടെ പര്യടനം തടയാന്‍ ശ്രമമെന്ന് ആക്ഷേപം ( Mathrubhumi Vartha )
Back to top 
Page 1 of 1
 Similar topics
-
» വിക്കിലീക്‌സ് ബി.ജെ.പി.ക്കെതിരെയും [Mathrubhumi Vartha]
» മോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ചൈന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു
» ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌
» V. Muraleedharan to Mathrubhumi
» Mathrubhumi BJP യെ അപമാന പെടുത്താന്‍ തുന്നിഞ്ഞിറങ്ങി

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: