BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 മോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ചൈന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

മോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ചൈന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു Empty
PostSubject: മോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ചൈന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു   മോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ചൈന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു Icon_minitimeFri Dec 09, 2011 1:27 am


ബീജിംഗ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ രണ്ടുവര്‍ഷമായി ബീജിംഗിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന 22 ഇന്ത്യക്കാരായ വജ്രവ്യാപാരികളില്‍ 13 പേരെ വിട്ടയക്കാന്‍ ചൈന തീരുമാനിച്ചു. ഇവര്‍ക്ക്‌ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ തെക്കന്‍ ചൈനയിലെ ഷെന്‍സന്‍ നഗരത്തിലെ പ്രാദേശിക കോടതി ഉത്തരവുപ്രകാരം പുറത്തിറങ്ങാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വജ്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇവര്‍ അറസ്റ്റിലായത്‌. പതിമൂന്ന്‌ പേരെ വിട്ടയക്കുന്നതോടൊപ്പം ബാക്കി 9 വ്യാപാരികള്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയിരുന്നു. കുറ്റക്കാരരെന്ന്‌ കണ്ടെത്തിയവര്‍ക്ക്‌ ഒരുമാസം മുതല്‍ ആറുവര്‍ഷം വരെ തടവ്‌ ലഭിച്ചേക്കും.

കഴിഞ്ഞമാസം തന്റെ ചൈന സന്ദര്‍ശന വേളയില്‍ തടവിലായ വ്യാപാരികളെ വിട്ടയക്കണമെന്ന ആവശ്യവുമായി ഉന്നത അധികാരികളെ കാണുകയും ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 7.3 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വജ്രം 2010 ജനുവരിയില്‍ ഹോംങ്കോഗില്‍ നിന്നും ചൈനയിലേക്ക്‌ കടത്തിയെന്ന കേസിലായിരുന്നു ഇവരെ പിടികൂടിയത്‌. അറസ്റ്റിലായ 22 പേരില്‍ 14 പേര്‍ മുംബൈ സ്വദേശികളും എട്ടുപേര്‍ സൂറത്തുകാരുമാണ്‌.

എന്നാല്‍ അറസ്റ്റിലായ 22 വ്യാപാരികളേയും തനിക്ക്‌ അറിയാമെന്നും ചൈനയുടെ ഈ നടപടി അഭിനന്ദനാര്‍ഹമാണെന്നും ഹോംങ്കോഗിലെ വജ്രവ്യാപാരിയായ വിജയ്‌ ശ്വേത്ത്‌ വ്യക്തമാക്കി. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ക്ക്‌ ഈ നടപടി ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Back to top Go down
http://bjpkerala.friendhood.net
 
മോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ചൈന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു
Back to top 
Page 1 of 1
 Similar topics
-
» ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌
» മോഡിയുടെ പര്യടനം തടയാന്‍ ശ്രമമെന്ന് ആക്ഷേപം ( Mathrubhumi Vartha )

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: