തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡെല്‍ഹി മെട്രോയെയും ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കം അഴിമതിക്കാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഴിമതിക്കാരായ ഉപജാപക സംഘവുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹി മെട്രോയെ ചുമതലയേല്പിച്ചുകൊണ്ടുള്ള മന്ത്രിസഭാതീരുമാനം കഴിഞ്ഞ സര്‍ക്കാര്‍ എടുത്താണ്. ഇത് മാറ്റിയത് എപ്പോഴാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇനിയും കണ്‍സള്‍ട്ടന്‍സിയെന്ന പേരില്‍ പുതിയ സ്ഥാപനങ്ങളെ തേടിനടന്നാല്‍ കൊച്ചി മെട്രോയും കല്ലട പദ്ധതിയെപ്പോലെ വര്‍ഷങ്ങള്‍ നീണ്ടുപോകും.
കൊച്ചി മെട്രോ ഡി.എം.ആര്‍.സി.യെ ഏല്പിച്ച് ഉടന്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്നും ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.